ഹൂസ്റ്റണ്‍: കൊളറാഡോയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി ദമ്പതികളുടെ സംസ്കാരം ശനിയാഴ്ച ഹൂസ്റ്റണില്‍ നടക്കും. അനുസ്മരണ ശുശ്രൂഷ ഇന്ന് (ബുധന്‍) 4 മണിക്ക് കൊളോറഡോയിലെ പ്യുബ്ലോയില്
അപകടവിവരം അറിഞ്ഞ് മാതാപിതാക്കള്‍ ഹൂസ്റ്റണില്‍ എത്തി. എറണാകുളം ചിലവന്നൂര്‍ നീരാ ഹട്ടേഴ്സില് താമസിക്കുന്ന പുളിങ്കുന്ന് കാവലേച്ചിറ കെ.എസ്. ജോര്‍ജിന്റേയും, റോസമ്മ ജോര്‍ജിന്റേയും മകന് ബിനു ജോര്‍ജ് (38), ഭാര്യ അലീസ ജോര്‍ജ് (ബിന്ദു-36) എന്നിവരാണ് മരിച്ചത്. ചങ്ങനാശ്ശേരി പാറേല്‍ പള്ളിക്കു സമീപമുള്ള തേവലശ്ശേരി കുടുംബാംഗമാണ് അലീസ. മാതാപിതാക്കളായ ചാക്കോ തോമസ്, റോസ് എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ താമസിക്കുന്നു.
കൊളറാഡോയില്‍ നിന്ന് മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഹൂസ്റ്റണില്‍ കൊണ്ടുവരും. ശനിയാഴ്ച 2 മണിക്ക് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചില്‍ വ്യൂവിംഗുനുശേഷം സംസ്കാരം നടക്കും.