ഡാളസ്: മാര്‍ത്തോമാചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്)
ഇടവകയുടെ ആഭിമുഖ്യത്തില്വര്ഷം നടത്തിവരാറുള്ള മാര്‍ത്തോമാ ഫെസ്റ്റ്
ഒക്ടോബര്ഒന്നിന് നടത്തപ്പെടുന്നു. ഇന്ത്യയിലും അമേരിക്കയിലും, മെക്സിക്കോയിലും
ഇടവക ഏറ്റെടുത്തുചെയ്യുന്ന വിവിധ സുവിശേഷവേലയ്ക്കു ആവശ്യമായ പണംസമാഹരിക്കുക എന്ന
ലക്ഷ്യത്തോടെആരംഭിച്ച മാര്ത്തോമാഫെസ്റ്റ്ഇപ്പോള് 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. .
മാര്‍ത്തോമാസഭയുടെ കാസര്‍ഗോട് ബധിരമൂകവിദ്യാലയത്തിലെ കുട്ടികള്‍ക്കു
താമസിക്കുവാനുള്ള ഹോസ്റ്റല്‍ പണിയുവാനും, അവര്‍ക്കു സാങ്കേതിക വിദ്യയില്‍ പരിശീലനം
നല്കുവാനും
ഇതിനോടകംമാര്ത്തോമാഫെസ്റ്റ്സഹായകരമായിട്ടുണ്ട്.
ഇപ്പോള്ഇടവകഏറ്റെടുത്തു
നടത്തുന്ന തിരുവനന്തപുരം ഭദ്രാസനത്തിന്റെചുമതലയിലുള്ളഎച്ച്.ഐ.വി
ബാധിധര്ക്കായുള്ളു സ്നേഹതീരം മിഷന്, അടൂര്‍ ഭദ്രാസനത്തിന്റെ കീഴില്‍
കുട്ടികള്‍ക്കായുള്ള എം.സി.ആര്.ഡി , മെക്സിക്കോ മിഷന്, നേററീവ് അമേരിക്കന്‍
മിഷന്, നേബര്ഹുഡ് മിഷന്, മുതലായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാര്‍ത്തോമാ
ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന പണം ചിലവഴിക്കുന്നത്.
ഒക്ടോബര്ഒന്ന്
ശനിയാഴ്ച്ച 2:30 ന് തുടങ്ങുന്ന മാര്ത്തോമാഫെസ്റ്റ്മേളയില് കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും കുടുംബമായി വന്ന് ആനന്ദിക്കുവാനുള്ള അവസരംഉണ്ടാകും. അനേകം
കേരളീയവിഭവങ്ങളും വിവിധകലാപരിപാടികളും മാര്‍ത്തോമാ ഫെസ്റ്റിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ തോമസ് സ്ക്കറിയ (സാബു)യുമായിബന്ധപ്പെടുക.
ഫോണ്‍ 972 896 9866