സോളാര്‍ തട്ടിപ്പ്: നടി ഉത്തരാ ഉണ്ണിയുടെ പങ്ക് അന്വേഷിക്കുന്നു
Published on 11 July, 2013
കൊച്ചി: സോളാര്‍ തട്ടിപ്പില്‍ യുവനടി ഉത്തര ഉണ്ണിയുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. സരിത നായരുടെ ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ഉത്തര ഉണ്ണി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കമ്പനിയുടെ ചെലവില്‍ സരിതയോടൊപ്പം വിമാനയാത്ര നടത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും വിമാനയാത്ര നടത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
താന്‍ ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഫേസ്ബുക്കില്‍ ഉത്തര ഉണ്ണി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനി ഉടമകള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഉത്തരയ്ക്ക് പങ്കില്ലെന്ന് കരുതുന്നു.
എന്നാല്‍ ഒരു മോഡല്‍ എന്ന നിലയില്‍ മാത്രമാണ് മകള്‍ ടീം സോളാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നും ഇക്കാര്യങ്ങള്‍ പോലീസിനെ ആദ്യം തന്നെ അറിയിച്ചിരുന്നതായും ഊര്‍മിള ഉണ്ണി പറഞ്ഞു. തട്ടിപ്പിന് മകള്‍ കൂട്ടുനിന്നിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. സരിതയുമായിട്ടായിരുന്നു ഉത്തര ഉണ്ണി ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സരിതയുമായി ഉത്തര രണ്ടു പ്രാവശ്യം ചെന്നൈയിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഇവരുടെ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എറണാകുളം സൗത്ത് പോലീസ് സോളാര്‍ തട്ടിപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല