മജീദ് സംവിധാനം ചെയ്യുന്ന യെസ് ഐ ആം എന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം ഇനിയ നായികയാകുന്നു. ലിംഗപരമായ കാരണങ്ങളാല്‍ വേഷം മാറി ജീവിക്കേണ്ടിവരുന്ന വൈഗയെന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മൂന്ന് വ്യക്തികള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുകയും അതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാവിസംബന്ധിക്കുന്നതുള്പ്പെടെ പലതരം സംഭവങ്ങള്‍ നടക്കുകയുമാണ്.
ഡേറ്റിന്റെ പ്രശ്നം വരുകയും ഇനിയയെ നായിയായി തീരുമാനിയ്ക്കുകയുമായിരുന്നു. സ്ത്രീപക്ഷ ചിത്രത്തില്‍ നായികയായി ഇനിയ ചിത്രത്തിന്റെ ചിത്രീകരണത്തിലെ ചിലഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രത്തില്‍ ഇനിയയ്ക്കൊപ്പം ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാര്‍, അനൂപ് ചന്ദ്രന്, അജു വര്‍ഗ്ഗീസ്, പ്രവീണ്‍, രോഹിത് തുടങ്ങിയവരെല്ലാമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മെജോ ജോണാണ്. മുരുകന് കട്ടാക്കടയാണ് ഗാനരചന. എറണാകുളം, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.