ആലപ്പുഴ: നേതാക്കന്മാരുടെ പെട്ടിതൂക്കി നടന്നവര്‍ക്കു പോലും മന്ത്രിസ്ഥാനം നല്‍കിയെന്ന
വി.ഡി. സതീശന്റെ ആരോപണം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
കേവലം മൂന്നു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചവര്‍ അഹങ്കരിക്കരുത്. സഭ കൂടുമ്പോള്‍
ഉമ്മന്‍ചാണ്ടി മൂത്രമൊഴിക്കാന്‍ പോയാല്‍ അതു പൂര്‍ത്തിയാക്കാതെ മടങ്ങിവരേണ്ട സ്ഥിതിയാണെന്നും
വി.എസ്. പരിഹസിച്ചു. സതീശനെപ്പോലെയുള്ള ശക്തരായ നേതാക്കള്‍ വരെ കോണ്‍ഗ്രസിനെ
വിമര്‍ശിച്ചു തുടങ്ങി. കുഞ്ഞാലിക്കുട്ടിയെ ഭയന്ന് ഉമ്മന്‍ചാണ്ടി ഒരു തീരുമാനവും എടുക്കില്ലെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ട് സിപിഎം ലോക്കല്‍ കമ്മിറ്റി
ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല