ചെന്നൈ: കേരളത്തിന്റെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതിയെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് മിഴ്നാട് പൊതുമരാമത്ത് മന്ത്രി രാമലിംഗം വ്യക്തമാക്കി. മുല്ലപ്പെരിയാറിന് കുറുകെ വീണ്ടുമൊരു അണക്കെട്ടിന്റെ യാതൊരു ആവശ്യവുമില്ല. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദത്തിന് അര്‍ഥമില്ല. ബലക്ഷയമില്ല, അണക്കെട്ട് പരിശോധിച്ച എന്‍ജിനീയര്‍മാരുടെ വിദഗ്ധ സംഘം അണക്കെട്ട് ഉറപ്പുള്ളതും സ്ഥിരതയുള്ളതുമാണെന്ന് വിലയിരുത്തിയിരുന്നു മന്ത്രി രാമലിംഗം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുതിയ അണക്കെട്ട് നിര്‍മ്മാണം തടയുമെന്ന് ജയലളിതയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമാക്കിയിരുന്നു.