ചെന്നൈ: താന്‍ കാന്‍സര്‍ മൂലം മരിച്ചുവെന്ന് ചില വാര്‍ത്താ ചാനലുകള്‍
പ്രചരിപ്പിച്ചിരുന്ന വാര്‍ത്ത തെറ്റെന്നും താനിപ്പോഴും ചെന്നൈയിലൂണ്ടെന്നും നടി കനക
വാര്‍ത്താലേഖകരോട് വെളിപ്പെടുത്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയിരുന്നു.
എന്നാല്‍ അത് ചികിത്സയുടെ ഭാഗമല്ലെന്നും സുഹൃത്തിനെ കാണാനാണ് എത്തിയതെന്നും അവര്‍
പറഞ്ഞു. കനകക്ക് അര്‍ബുദമാണെന്നും ആലപ്പുഴയില്‍ ഇതിനുള്ള ചികിത്സക്ക് അവര്‍
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു.
സിദ്ദിഖ്
ലാലിന്റെ ഗോഡ്ഫാദറില് മുകേഷിന്റെ നായികയായിട്ടായിരുന്നു കനക മലയാളത്തിലെത്തിയത്.
തുടര്‍ന്ന് വിയറ്റ്നാം കോളനി, ഗോളാന്തരവാര്‍ത്ത, പിന്‍ഗാമി, കുസൃതിക്കാറ്റ്,
വാര്‍ദ്ധക്യപുരാണം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം,
മമ്മൂട്ടിക്കൊപ്പമുള്ള തമിഴ് സിനിമയായ കിളിപ്പേച്ച് കേള്‍ക്കവാ എന്നിവയിലും കനക
മിന്നിത്തിളങ്ങി. നരസിംഹമാണ് മലയാളത്തിലെ അവസാന ചിത്രം.
തമിഴ് സിനിമാതാരം
ദേവികയുടെയും ദേവദാസിന്റെയും മകളായ കനകയെ13 വയസ്സുള്ളപ്പോള്‍ പിതാവ് ഉപേക്ഷിച്ചു
പോയി. തുടര്‍ന്ന് മാതാവിനൊപ്പമായിരുന്നു താമസം. 2008ല്‍ മാതാവ് മരിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി 2007ല്‍ കനകയുടെ വിവാഹം
കഴിഞ്ഞെങ്കിലും കേവലം 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്.
പിന്നീട് മുത്തുകുമാറിനെ കാണാതായി.