ദൃശ്യമാധ്യമങ്ങളെയും കോര്‍പറേറ്റുകളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം: ലാലു പ്രസാദ് യാദവ്
Published on 06 October, 2011
ന്യൂഡല്‍ഹി: ദൃശ്യമാധ്യമങ്ങളെയും
കോര്‍പറേറ്റുകളെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന്
രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ലോക്പാല്‍ ബില്ലിനായുള്ള
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ നിരവധി അംഗങ്ങള്‍ക്ക് ഈ അഭിപ്രായമുണ്ടെന്നും
ലാലു പറഞ്ഞു.
ലോക്പാല്‍ ബില്ലു കൊണ്ടു മാത്രം രാജ്യത്തെ അഴിമതി തുടച്ചു നീക്കാനാവില്ല.
ലോക്പാലിനായി നിരാഹാരമിരുന്ന അന്നാ ഹസാരെ പോലും പറയുന്നത് ബില്ലു കൊണ്ട് 60
ശതമാനം അഴിമതിയേ തടയാനാവൂ എന്നാണ്. അപ്പോള്‍ ശേഷിക്കുന്ന 40 ശതമാനം
അഴിമതിയുടെ കാര്യം എന്തു ചെയ്യുമെന്നും ലാലു ചോദിച്ചു.
ദൈനംദിന രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ അന്നാ ഹസാരെയും
സംഘവും സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ലാലു ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല