ചെന്നൈ: ചെന്നൈയില്‍ വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിന്റെ ഒരു ടയറാണ് വെള്ളിയാഴ്ച രാത്രി ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചത്. 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് വരികയായിരുന്ന വിമാനത്തിന് കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡിങ് അനുമതി വൈകിയാണ് നല്‍കിയിരുന്നത്. 48 പേര്‍ക്ക് കയറാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്നു പെട്ടെന്നു നീക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള ലുഫ്ത്താന്‍സ വിമാനം ബംഗളൂരുവിലേക്കു വഴിതിരിച്ചുവിട്ടു. ഉച്ചയ്ക്കു രണ്ടരവരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.