Image

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള പട്ടംചൂടി

Published on 09 October, 2011
എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള പട്ടംചൂടി
കൊച്ചി: ഇക്കൊല്ലത്തെ മിസ്‌ കേരള പട്ടം കൊച്ചി സ്വദേശി എലിസബത്ത്‌ താടിക്കാരന്‍ സ്വന്തമാക്കി. ഇന്നലെ കൊച്ചിയില്‍ അവസാന റൗണ്ടില്‍ എത്തിയ 19 പേരെ പിന്തള്ളിയാണ്‌ എലിസബത്ത്‌ മിസ്‌ കേരള പട്ടത്തില്‍ മുത്തമിട്ടത്‌. കൊച്ചിയില്‍ നിന്നുള്ള ശ്രുതി നായര്‍ ആണ്‌ ഫസ്‌റ്റ്‌ റണ്ണറപ്പ്‌. പുണെയില്‍ നിന്നെത്തിയ മരിയ ജോണ്‍ സെക്കന്‍ഡ്‌ റണ്ണറപ്പായി.

മരിയ ജോണ്‍ (മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ്‌ ഫോട്ടോജനിക്‌), ശിഖ സന്തോഷ്‌ കുമാര്‍ (ബ്യൂട്ടിഫുള്‍ വോയ്‌സ്‌, മിസ്‌ വിവേഷ്യസ്‌), എസ്‌.തൃപ്‌തി (മിസ്‌ ടാലന്റഡ്‌), നിമിഷ ശിവറാം (മിസ്‌ ബ്യൂട്ടിഫുള്‍ സ്‌കിന്‍), എലിസബത്ത്‌ താടിക്കാരന്‍ (മിസ്‌ ഫെര്‍ഫെക്‌ട്‌ ടണ്‍), വിദ്യാ നായര്‍ (മിസ്‌ സെന്‍ഷ്വാലിറ്റി), നികിത നായര്‍ (മിസ്‌ കണ്‍ജീനിയാലിറ്റി), റിച്ച സുധീര്‍ (മിസ്‌ ബ്യൂട്ടിഫുള്‍ സ്‌മൈല്‍), സഞ്‌ജന കുമാര്‍ (മിസ്‌ ബ്യൂട്ടിഫുള്‍ ഐസ്‌) എന്നിവര്‍ ഉപ സുന്ദരി പട്ടവും സ്വന്തമാക്കി.

കൊച്ചി വെണ്ണല താടിക്കാരന്‍ ഹൗസില്‍ ചാര്‍ളിയുടെയും റാണിയുടെയും മകളാണ്‌ ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിഡിഎസ്‌ വിദ്യാര്‍ഥിനിയായ എലിസബത്ത്‌. റണ്ണറപ്പ്‌ ആയ ശ്രുതി നായര്‍ കൊച്ചിന്‍ നേവല്‍ ബേസിലെ റിയര്‍ അഡ്‌മിറല്‍ ജി. അശോക്‌ കുമാറിന്റെയും ഗീതയുടെയും മകളാണ്‌. ഇപ്പോള്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനി. പൂണെയില്‍ സ്‌ഥിരതാമസമാക്കിയ പിറവം സ്വദേശി ലെഫ്‌റ്റനന്റ്‌ കേണല്‍ കെ.എസ്‌. യോഹന്നാന്റെയും ചിന്നുവിന്റെയും മകളാണ്‌ സെക്കന്‍ഡ്‌ റണ്ണറപ്പായ മരിയ ജോണ്‍.

സിനിമാ സംവിധായകരായ സിദ്ധിഖ്‌, റോഷന്‍ അബനുാസ്‌, നടി പൂര്‍ണിമ ഇന്ദ്രജിത്ത്‌. മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്‌ ഷാന്‍ മുട്ടത്തില്‍, ഡിസൈനര്‍ അസ്‌മിത മാര്‍വ, മിസ്‌ ഇന്ത്യാ ഇന്റര്‍നാഷണല്‍ നേഹ ഹിംഗെ, മോഡല്‍ അര്‍ഷിന ത്രിവേദി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള പട്ടംചൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക