സംവിധായകന് ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ
നായികയായി മീന എത്തുന്നു. ദൃശ്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മോഹന്‍ലാല്‍ ഒരു നാട്ടുമ്പുറത്തുകാരനായാണ് ഈ സിനിമയില്‍ വേഷമിടുന്നത്. ലാലിന്റെ
ഭാര്യയും രണ്ടു മക്കളുടെ അമ്മയുടെ വേഷമാണ് മീനയുടേത്. അടുത്തമാസം സിനിമയുടെ
ഷൂട്ടിംഗ് ആരംഭിക്കും.
നേരത്തെയും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും
വേഷമിട്ടിരുന്നു. മൈ ഫാമിലി എന്നാണ് ചിത്രത്തിന്റെ പേരെന്ന് നേരത്തെ
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയെ
കുറിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍
തെന്നിന്നത്യന് നടി സിമ്രാന് ആയിരുന്നു നായികാ പട്ടികയിലുള്‍പ്പെട്ടത്. എന്നാല്‍
സിമ്രാന് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സംവിധായകന് തന്നെ
വ്യക്തമാക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല