വി.ജെ. കുര്യന് ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 15-ന് സ്വീകരണം
ജോയിച്ചന്‍ പുതുക്കുളംPublished on 11 October, 2011
ന്യൂയോര്‍ക്ക്: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍)
മാനേജിംഗ് ഡയറക്ടര്‍ വി.കെ. കുര്യന് ഒക്ടോബര്‍ 15-ന് ഫെഡറേഷന് ഓഫ് മലയാളി
അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും.
ഒക്ടോബര്‍ 15-ന് ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്സ് സിറ്റിയില്‍
സ്ഥിതിചെയ്യുന്ന സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റാണ് സ്വീകരണ പരിപാടികള്‍ക്ക്
വേദിയൊരുങ്ങുന്നത്. ഒക്ടോബര്‍ 15-ന് വൈകിട്ട് 7 മണിക്ക് സ്വീകരണ പരിപാടികള്‍
ആരംഭിക്കുമെന്ന് ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ അറിയിച്ചു.
ലോകോത്തര
നിലവാരത്തിലുള്ള കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മാനേജിംഗ്
ഡയറക്ടറായി മൂന്നാംവട്ടം ഒക്ടോബര്‍ ആറിനാണ് വി.ജെ. കുര്യന് ഐ.എ.എസ് വീണ്ടും
നിയമിതനായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല