വാഷിംഗ്ടണില്‍ 2011 ഒക്ടോബര്‍ 15ന് ശനിയാഴ്ച്ചയും ഒക്ടോബര്‍ 16ന് ഞായറാഴ്ച്ചയും ഫാ.മാത്യൂ നായിക്കപ്പറമ്പില്‍ നേതൃത്വം നല്കുന്ന കരിസ്റ്റ്മാറ്റിക്ക് നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ ധ്യനത്തിന്റെ സ്പോണ്‍സേഴ്സ് ആയ സെര്‍വന്റ്സ് ഫോര്‍ ജിസസിന്റെ ഡോ.ജോണ്‍ ആലന്‍ചേരിയും അറിയിച്ചു. ഫാ. ആന്റണി തെക്കേനത്തും സിസ്റ്റര്‍ തെരേസ വരേകുളവുമാണ് ടീമിലെ മറ്റ് വചന പ്രഘോഷകര്‍ .
മേരിലാന്‍ഡിലെ ലാന്‍ഡ് ഓവര്‍ ഹില്‍സില്‍ 7207 അന്നാപൊളിസ് റോഡില്‍ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സ്ക്കൂള് ജിമ്മിലാണ് ധ്യാനം നടക്കുക. സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നരം. ആറുമണി വരെയാണ്.
വിശ്വാസികള്‍ കൂട്ടം കൂട്ടമായി ഈ ആത്മീയ വിരുന്നില്‍ പങ്കുകൊള്ളണമെന്ന് സ്പിരിച്ചുവല്‍ ഡയറക്റ്റേഴ്സായ ഫാ.മാത്യൂ പുഞ്ചയില്‍ , ഫാ.മത്തായി മണ്ണൂര്‍ വടക്കേതില്‍ , ഫാ.ജെയിംസ് നിരപ്പേല്‍ , ഫാ.ജോസഫ് ഇളംപാറയില് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
ബേബി സിറ്റിങ്ങും ഭക്ഷണവും സൗജന്യമായി ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെ.ജോസഫ്-703-623-9137
ജോണ്‍ ആലഞ്ചേരി-240-818-2145
കെ.പി & ആനി വര്‍ഗീസ്-301-475-5704
റ്റി.സി.ഗീവര്‍ഗ്ഗീസ്-301-552-9332
റെക്സ് തോമസ്-240-593-7680
ജോസ് നറളക്കാട്-410-529-6875
അല്ലെങ്കില്‍ ജീസസ് ഫോര്‍ യൂത്തിന്റെ വെബ്സൈറ്റ് ww.s4jesus.comസന്ദര്‍ശിക്കുക
ധ്യാന ടീം.