ഹരിദാസ് സംവിധാനം ചെയ്യുന്ന ഗ്രീന്‍ ആപ്പിള്‍ എന്ന ചിത്രത്തില്‍ നടി കനിഹ
ശ്രദ്ധേയവേഷത്തിലെത്തുന്നു. ചിത്രത്തില്‍ അഞ്ചുവയസുള്ള കുട്ടിയുടെ അമ്മയായാണ്
അഭിനയിക്കുന്നത്.
അഭിരാമി എന്നാണ് ചിത്രത്തിലെ നടിയുടെ പേര്. നഗരത്തിലെ
ഒരു കാര്‍ ഷോറൂമിലെ ജീവനരക്കാരിയാണ് അവള്. നഗരത്തിലെ മറ്റൊരു സ്ഥാപനത്തിലെ
ഉദ്യോഗസ്ഥനായ ലിയോ ജോണുമായി ഇഷ്ടത്തിലാവുകയും വീട്ടുകാരുടെ താല്പര്യങ്ങള്
നോക്കാതെ വിവാഹിതരാവുകയും ചെയ്തു. നഗരത്തിലെ ഒരു ഫ്ളാറ്റില്‍ സന്തോഷകരമായ ഒരു
ജീവിതം ആരംഭിക്കുകയും ചെയ്തു. അഭിരാമിക്ക് ലിയോടുള്ള സ്നേഹം അതിരറ്റതാണ്.
ലിയോയ്ക്കും. ഇതിനടയില്‍ അവര്‍ക്കൊരു കുഞ്ഞു പിറന്നു-പിങ്കി. പിങ്കിയ്ക്ക്
അഞ്ചുവയസായി. അപ്പോഴും അഭിരാമിക്ക് ലിയോടുള്ള സ്നേഹം നൂറിരട്ടിയായിരുന്നു.
സ്നേഹിച്ചു മല്‍സരിക്കുന്ന ഒരു ഭാര്യ. അങ്ങനെയിരിക്കെ അഭിരാമിയുടേതു പോലെ സമാന
സങ്കല്പങ്ങളുള്ള മാധവദാസ് അവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നു. ഇവിടെയാണ്
കഥയുടെ വഴിത്തിരിവ്വ സംഭവിക്കുന്നത്.
അഭിരാമിയുടെ ഭര്‍ത്താവായ ലിയോ
ജോണായെത്തുന്നത് ടിനി ടോം ആണ്. അല്‍ അമീന്, കലിംഗ ശശി, ബാബു സ്വാമി,
കൊച്ചുപ്രേമന്, അറ്റ്ലസ് രാമചന്ദ്രന് തുടങ്ങിയവരും
അഭിനയിക്കുന്നു.
എസ്.ജെ. സിനിമാസിന്റെ ബാനറില്‍ എം.ശ്രീനാഥ്, മോത്തി
ജേക്കബ് കോടിയാട്ട് എന്നിവര്‍ ചേര്‍ന്നാണ് 'ഗ്രീന്‍ ആപ്പിള്‍'
നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം: കെ.പി. സുനില്‍. ഛായാഗ്രഹണം: സജത്
മേനോന്. സംഗീതം: ഔസേപ്പച്ചന്. ഗാനരചന: പ്രകാശ് മാരാര്‍.പ്രൊഡക്ഷന്‍
കണ്ട്രോളര്: ഷാജി പട്ടിക്കര. എഡിറ്റിങ്: ഷോബിന്‍ കെ.സോമന്. മേക്കപ്പ്:
പാണ്ഡ്യന്.
വസ്ത്രാലങ്കാരം: സുരേഷ് ഫിറ്റ് വെല്‍. ചീഫ് അസോ.ഡയറക്ടര്‍:
വിനോദ് കൈതാരം. ചീഫ് അസോ. ക്യാമറാമാന്: അഭിജിത്ത് അഭിലാഷ്.