താന്‍ പ്രണയചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുമെന്ന് നടി ശ്വേത വ്യക്തമാക്കി. നടി ഒരു
ത്രില്ലര്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍
വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് ശ്വേത പറഞ്ഞു.
ഞാന്‍
വളരെ റൊമാന്റിക്കാണ്. അങ്ങനെയുള്ള ഞാന്‍ ഒരു ത്രില്ലര്‍ സിനിമയ്ക്ക് എന്തിന്
തിരക്കഥ ഒരുക്കണം. ഞാന്‍ തിരക്കഥ എഴുതും. പക്ഷേ അത് പ്രണയചിത്രങ്ങള്‍ക്ക്
മാത്രമായിരിക്കും ശ്വേത നിലപാട് വ്യക്തമാക്കി.
നവാഗതനായ ഹാഷിം മരിക്കാര്‍
സംവിധാനം ചെയ്യുന്ന `കേള്‍വി' എന്ന ത്രില്ലര്‍ സിനിമയ്ക്കാണ് ശ്വേത
തിരക്കഥയൊരുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. മരിക്കാര്‍ ഫിലിംസിന്റെ
ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയനാണ് നായകന്. ഈ വര്‍ഷം
അവസാനത്തോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ശ്വേതയും അഭിനയിക്കുമെന്നും
റിപ്പോര്‍ട്ട് വന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല