ഇന്ത്യയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഓസ്ട്രേലിയ നിഷേധിച്ചു
Published on 14 October, 2011
മെല്‍ബണ്‍ : യുറേനിയം കൈമാറ്റം സംബന്ധിച്ച്
ഇന്ത്യയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഓസ്ട്രേലിയ നിഷേധിച്ചു.
ഓസ്ട്രേലിയന്‍ ഫെഡറല്‍ റിസോഴ്സ് മന്ത്രി മാര്ട്ടിന് ഫെര്‍ഗ്യൂസന്റെ
വക്താവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഊര്‍ജ കച്ചവടത്തെക്കുറിച്ചാണ്
ഇന്ത്യയുമായി ചര്‍ച്ച നടത്തിയതെന്നും യുറേനിയത്തെ സംബന്ധിച്ചല്ലെന്നും
മാര്ട്ടിന് ഫെര്‍ഗ്യൂസന്റെ വക്താവ് എബിസി റേഡിയോയ്ക്ക് അനുവദിച്ച
അഭിമുഖത്തില്‍ പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത
രാജ്യങ്ങള്‍ക്ക് യുറേനിയം നല്‍കേണ്ടെന്നാണ് ഭരണകക്ഷിയായ ലേബര്‍
പാര്‍ട്ടിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല