ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്
പള്ളിയുടെ മുപ്പത്താറാമത് വാര്‍ഷികവും പരി. പരുമല തിരുമേനിയുടെ 109-മത്
ഓര്‍മ്മപ്പെരുന്നാളും നവംബര്‍ 4,5 തീയതികളില്‍ നടത്തപ്പെടും. ഒക്ടോബര്‍ 30-ന്
ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റോടുകൂടി ആഘോഷപരിപാടികള്‍ക്ക്
തുടക്കംകുറിക്കും.
നവംബര്‍ നാലിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്
അഭിവന്ദ്യ നിക്കളാവോസ് തിരുമേനിക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് 5.30-ന്
സന്ധ്യാപ്രാര്‍ത്ഥനയും, ഏഴുമണിക്ക് ആത്മീയ സംഘടനകളുടെ വാര്‍ഷിക സമ്മേളനവും, 9
മണിക്ക് ആശീര്‍വാദവും ഡിന്നറും ഉണ്ടായിരിക്കും.
നവംബര്‍ അഞ്ചിന്
ശനിയാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, അഭിവന്ദ്യ സക്കറിയാ മാര്‍
നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ മുന്നിന്മേല് കുര്‍ബാനയും
തുടര്‍ന്ന് ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും കൊടികളുടേയും അകമ്പടിയോടെ
കുരിശുകളേന്തിയ ഭക്തരും, വൈദീകരും അണിനിരക്കുന്ന റാസയും നടത്തപ്പെടും.
സമാപനാശീര്‍വാദത്തിനുശേഷം സ്നേഹവിരുന്നോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
അന്നേദിവസം റാഫിളിന്റെ നറുക്കെടുപ്പും നടത്തുന്നതായിരിക്കും. പരിശുദ്ധനായ
പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍
പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. പെരുന്നാളിന്റെ
വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ഫാ. ചെറിയാന് മുണ്ടയ്ക്കല്‍ (വികാരി) 718 524 7407, മാണി ചാക്കോ
(സെക്രട്ടറി) 718 317 9827, നോബിള്‍ വര്‍ഗീസ് (ട്രഷറര്‍) 918 698 6960,
കൊച്ചുമ്മന്‍ കാമ്പയില്‍ (കോര്‍ഡിനേറ്റര്‍) 918 370 1486, പൊന്നച്ചന് ചാക്കോ
(കോര്‍ഡിനേറ്റര്‍) 918 684 7627.
മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി
പൊന്നച്ചന് ചാക്കോ അറിയിച്ചതാണിത്.