Image

മലയാളിയുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു

പി.പി.ചെറിയാന്‍ Published on 10 October, 2013
മലയാളിയുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു
ഇര്‍വിങ്ങ്(ഡാളസ് ): വാഹനാപകടത്തെ തുടര്‍ന്ന് സഹായത്തിനായി വിളിച്ച മലയാളി സുഹൃത്തിന്റെ വാഹനം ഇടിച്ചു മലയാളി മരിച്ച സംഭവം ഇര്‍വിങ്ങില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒക്‌ടോബര്‍ 10 വ്യാഴാഴ്ച രാവിലെ ജോലികഴിഞ്ഞു വരികയായിരുന്നു 34 കാരനായ പ്രമോദ് പോള്‍. രാവിലെ 2.30ന് പ്രമോദിന്റെ കാര്‍ മറ്റൊരു പിക്കപ്പുമായി കൂട്ടിയിടിച്ചു- രണ്ടു ഡ്രൈവര്‍മാക്കും അപകടം ഒന്നും സംഭവിച്ചിരുന്നില്ലെങ്കിലും, പ്രമോദ് പോള്‍ സഹായത്തിനായി സുഹൃത്ത് ജെറി എബ്രഹാമിനെ വിളിച്ചു.
അപകടത്തില്‍പെട്ട പ്രമോദിനെ സഹായിക്കുവാന് ജെറി അതി വേഗതയിലാണ് വാഹനം ഓടിച്ചത്. പ്രമോദ് പോളും, അപകടത്തില്‍പ്പെട്ട പിക്കപ്പിന്റെ ഡ്രൈവറും സംസാരിച്ചു നില്‍ക്കുന്നതിനിടെ ജെറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പ്രമോദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്കപ്പിന്റെ ഡ്രൈവര്‍ കാര്‍ വരുന്നതു കണ്ടു മാറിയതുകൊണ്ട് അപകടം കൂടാതെ രക്ഷപ്പെട്ടു.

പ്രമോദ് പോള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെറി എബ്രഹാം ശാസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. ജെറിയും പ്രമോദും അടുത്ത സുഹൃത്തുക്കളായിരുന്നു.

അപകടത്തെ തുടര്‍ന്ന് എല്‍.ബി.ജെ. ഫ്രീവെ രാവിലെ മുതല്‍ മണിക്കൂറുകളോളം അടച്ചിട്ടു. പ്രമോദ് പോളിന്റെ മരണത്തിനുത്തരവാദി ജെറി എബ്രഹാമാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചു വാഹനമോടിച്ചതിനു ജെറിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

മലയാളിയുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു
മലയാളിയുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു
മലയാളിയുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു
Join WhatsApp News
Varughese Mathew 2013-10-11 04:26:33
This is a very unfortunate situation, but this is a lesson to all indian communities.       Always wait for police or ambulance after an accident, never call anyone for help that time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക