തിരുവനന്തപുരം: പുതുതായി
തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോടൈം
സ്പീക്കര്‍ എന്‍.ശക്തന് ആണ് സത്യവാചകം ചൊല്ലികൊടുത്തത്. എം.എല്‍.എമാരുടെ
സത്യപ്രതിജ്ഞ ചടങ്ങ് രണ്ടു മണിക്കുറിലധികം നീണ്ടു നിന്നു.അക്ഷരമാല ക്രമത്തിലാണ്
എം.എല്‍.എമാരെ സത്യ പ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്.ഇത്തവണ നിയമസഭയിലെത്തിയ പതിനഞ്ചു
പേര് അഞ്ചോ അതിലധികമോ തവണ എംഎല്‍എ മാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. കെ.എം.
മാണിക്കും ഉമ്മന്‍ ചാണ്ടിക്കും പുറമേ വി.എസ്. അച്യുതാനന്ദന്, കോടിയേരി
ബാലകൃഷ്ണന്, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ടി.എം. ജേക്കബ്, ആര്യാടന് മുഹമ്മദ്,
പി.സി. ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ജി. കാര്ത്തികേയന്,
കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന് എന്നിവരാണ് ഈ
പട്ടികയിലുള്ളത്.