പ്രശസ്ത സാഹിത്യകാരന് ശ്രീ. കാക്കനാടിന്റെ
നിര്യാണത്തില്‍ കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.
ഒരു കാലഘട്ടത്തിന്റെ തന്നെ കഥാകാരനായിരുന്ന ശ്രീ. കാക്കനാടന് മലയാള നോവല്‍
സാഹിത്യത്തിനും ചെറുകഥാ സാഹിത്യത്തിനും നല്‍കിയിട്ടുള്ള തന്റെ കൃതികള്‍
എന്നെന്നും മലയാളികളുടെ വായനാശീലത്തിനു ഒരു പുത്തന്‍ ഉണര്‍വ് പകരുവാന്‍
പ്രാപ്തമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, കേരളാ സാഹിത്യ
അക്കാദമി അവാര്‍ഡും അദ്ദേഹത്തിന്റെ കിരീടത്തിലെ പൊന്‍ തൂവലുകളായി. മലയാള
സിനിമാ ശാഖയ്ക്കും കാക്കനാടിന്റെ സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിന്റെ
കൃതിയെ ആസ്പദമാക്കി നിര്‍മ്മിച്ച 'പറങ്കിമല' എന്ന സിനിമയിലെ എക്കാലത്തെയും
കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നു.
കേരളാ ലിറ്ററി സൊസൈറ്റി ഓഫ് ഡാലസ്സിനു വേണ്ടി,
ജോസന് ജോര്‍ജ്