ഫ്രാങ്ക്ഫര്‍ട്ട് : കഴിഞ്ഞ ദിവസം നിര്യാതയായ പുത്തന്‍വീട്ടില്‍ മെലിസാ
വാട്സിന്റെ (23) സംസ്ക്കാരം വരുന്ന തിങ്കളാഴ്ച്ച ഒക്ടോബര്‍ 24 ന് രാവിലെ
10.00 മണിക്ക് ഫ്രാങ്ക്ഫര്‍ട്ട് ബോണ്‍ഹൈം സെമിറ്ററിയില്‍ (Friedhof
Bornheim, Dortelweiler Str.104, 60389 Frankfurt) നടത്തുന്നതാണ്.
തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് പ്രോയ്ഗനസ്ഹൈം സെന്റ് ക്രിസ്റ്റഫറസ്
ദേവാലയത്തില്‍ ( St.Christophorus Kirche, An den Drei Steinen 42 C, 60435
Frankfurt-Preugnesheim) വച്ച് പരേതക്ക് വേണ്ടി ദിവ്യബലി ഉണ്ടായിരിക്കും.
പിതാവ് പുത്തന്‍വീട്ടില്‍ വാട്സ് തിരുവനന്തപുരം (പാറശാല) സ്വദേശിയാണ്.
മാതാവ് മേരി കൂടല്ലൂര്‍ വേങ്ങയില്‍ കുടുബാംഗം. സഹോദരന് മെല്വിന്.
വാട്സിന്റെ സഹോദരങ്ങള്‍ : മേരി ലില്ലി ദേവദാസ് (ക്രേഫെല്‍ഡ്), ജോണ്‍
പുത്തന്‍വീട്ടില്‍ (എംഗല്സ്കീര്ഷന്), വില്‍സണ്‍ പുത്തന്‍വീട്ടില്‍
ഓഫന്‍ബാഹ്) എന്നിവരാണ്.