Image

കോട്ടയം അസോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്

Published on 20 October, 2011
കോട്ടയം അസോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്

കോട്ടയം അസോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സംഘടനയുടെ പ്രാരംഭയോഗം ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26-ടൈസന്‍ അവന്യൂ ആഡിറ്റോറിയത്തില്‍ കൂടി.

പ്രവാസി മലയാളകളായ കോട്ടയം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മയും അതുപോലെ കോട്ടയത്തിന്റെ വികസനത്തിന്, ഫലപ്രദയമായ സംഭാവനകള്‍ ചെയ്യുന്നതിനും ഇങ്ങനെയൊരു സംഘടന ആവശ്യമാണെന്ന് യോഗത്തില്‍ കൂടിയവര്‍ ഐകകണ്‌ഠേന അഭിപ്രായപ്പെട്ടു.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍ പരം ആളുകള്‍ പങ്കെടുക്കുകയും തദവസരത്തില്‍ ഒരു കമ്മറ്റിക്ക് രൂപം കൊടുക്കുകയുമുണ്ടായി.

പ്രസിഡന്റ്- ക്യാപ്റ്റന്‍ രാജുഫിലിപ്പ്
ടവെസ് പ്രസിഡന്റ്- രജി മര്‍ക്കോസ്
സെക്രട്ടറി- എം.എ മാത്യൂ-മണര്‍കാട്
ജോയിന്റ് സെക്രട്ടറി-പ്രിന്‍സ് മാര്‍ക്കോസ്സ്
ട്രഷറര്‍ - ബിജു കോട്ടയം

അഡ് വൈസറി ബോര്‍ഡിലേയ്ക്ക് ജോര്‍ജ് ജോസഫ്, ഗോപിനാഥ കുറുപ്പ്, കോര.കെ. കോര എന്നിവരെ തെരഞ്ഞെടുക്കുകയുണ്ടായി.

ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, രാജു വര്‍ഗീസ്, സജി ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. ജനുവരി 2012-ല്‍ അസോസ്സിയേഷന്റെ വിപുലമായ പരിപാടികള്‍ ആഘോഷിക്കുന്നതിന് അടുത്ത പൊതുയോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
കോട്ടയം അസോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക