ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന ക്ലാസ്സുകളില്‍
ഈ വര്‍ഷം നൂറുശതമാനം ഹാജര്‍നില കരസ്ഥമാക്കിയ കുട്ടികളെ ഞായറാഴ്ച കുര്ബാനയോടനുബന്ധിച്ച്
അനുമോദിച്ചു. നൂറ് ശതമാനം ഹാജര്‍ നേടിയ കുട്ടികള്‍ക്കുള്ള പാരിതോഷികങ്ങള്‍ ഫാ. റ്റോമി
വട്ടുകുളം, സി. സേവ്യര്‍ എന്നിവര്‍ വിതരണം ചെയ്തു. 85 കുട്ടികളാണ് ഈ വര്‍ഷം എല്ലാ
ഞായറാഴ്ചകളിലും മതബോധന ക്ലാസ്സുകളില്‍ ഹാജരായത്. വിശ്വാസതീഷ്ണതയോടുകൂടി എല്ലാ ഞായറാഴ്ചകളിലും
മതബോധന ക്ലാസ്സുകളില്‍ എത്തിയ കുട്ടികളെ ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.
സാജു കണ്ണമ്പള്ളി റിപ്പോര്‍ട്ട് ചെയ്തതാണിത്.