Image

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഏലിയാസ്‌ പുത്തൂക്കാട്ടില്‍ Published on 27 October, 2013
ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ: പരിശുദ്ധനായ പരുമല മോര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ നൂറ്റപ്പതിനൊന്നാമത്‌ ഓര്‍മ്മപ്പെരുന്നാള്‍ നോര്‍ത്ത്‌ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 2013 നവം മ്പര്‍ 3 ഞായറാഴ്‌ച മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത അഭി: തോമസ്‌ മാര്‍ അലക്‌സന്ത്രയോസ്‌ തിരുമനസ്സിലെ പ്രധാന കാര്‍മ്മിജത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ വി: ജുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്‌ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക്‌ വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന്‌ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍ത്യനാമത്തില്‍ അഭ്യര്‍ഥിക്കുന്നു.
ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക