2012ല്‍ ഹൂസ്റ്റണില്‍ വച്ചു നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കമ്മിറ്റി
ചെയര്‍മാനായി ഹൂസ്റ്റണില്‍നിന്നുള്ള ചാക്കോ തോമസ്സിനെ നിയമിച്ചതായി പ്രസിഡന്റ് ജി.കെ.
പിള്ളയും കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പനും അറിയിച്ചു.
ഫൊക്കാനയുടെ 2012 കണ്‍വന്‍ഷന്റെ റജിസ്ട്രേഷന് സുതാര്യമാക്കാനും കണ്‍വന്‍ഷന്റെ വിജയത്തിനും
ശ്രീ ചാക്കോ തോമസ്സിന്റെ സേവനം അനിവാര്യമാണെന്നും അതുകൊണ്ടുതന്നെ കമ്മറ്റി ചെയര്‍മാനായി
അദ്ദേഹത്തെ നിയമിച്ചതില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും പ്രസിഡന്റ് ജി.കെ. പിള്ളയും
കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പനും അഭിപ്രായപ്പെട്ടു.
കൊട്ടാരക്കര സ്വദേശിയും ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായ ചാക്കോ തോമസ് കഴിഞ്ഞ 20
വര്‍ഷങ്ങളിലേറെയായി ബിസിനസ്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയും,
ഇപ്പോള്‍ പ്രൈം ടൈം യുണൈറ്റഡ് ഇന്‍വെസ്റ്റ്മെന്റ് ഗ്രുപ്പിന്റെ സെക്രട്ടറിയുമാണ്.
കൂടാതെ, ഹൂസ്റ്റണിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റി
മെംബറും കൂടിയാണ് അദ്ദേഹം. മലയാളി അസോസ്സിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്രട്ടറി,
സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള
ചാക്കോ തോമസ് ഫൊക്കാനയുടെ രജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന് എന്ന പദവിക്ക് അര്‍ഹനാണെന്ന്
കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പന് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ തോമസ് 281 701 6152. ഇ-മെയില്‍: realtorthomas@ymail.com