തെലുങ്ക് സംവിധായകനായ അനീഷ് കുരുവിള ഒരുക്കുന്ന `കപ്പപപ്പടം' എന്ന ചിത്രത്തില്‍
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷ്
നായികയാവുന്നു. ഫഹദ് ഫാസില്‍ ആണ് നായകന്.
പ്രതാപ് പോത്തന്,
പാര്‍വതി മേനോന്, രവീന്ദ്രന്, ഭഗത്, അനൂപ് ചന്ദ്രന്, നന്ദു, മണികണ്ഠന്
പട്ടാമ്പി, ലക്ഷ്മി, സുനില്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
വൈ.വി.രാജേഷാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തെങ്കാശി, ബാംഗ്ലൂര്‍, കൊച്ചി
തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.
മോഹന്‍ലാല്‍ നായകനാകുന്ന
ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി വെള്ളിത്തിരയിലെത്തുന്നത്. നവംബര്‍
14ന് ഈ ചിത്രം തീയേറ്ററുകളില്‍ എത്തും.