കള്ളനോട്ടുകള്‍ക്ക് തീവ്രവാദി ബന്ധമില്ല -രമണ്‍ ശ്രീവാസ്തവ
Published on 24 October, 2011
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള കള്ളനോട്ടുകള്‍ക്ക്
തീവ്രവാദി ബന്ധമില്ലെന്ന് ബി.എസ്.ഇ. മേധാവിയും മുന്‍ കേരളാ ഡി.ജി.പി യുമായ
രമണ്‍ ശ്രീവാസ്തവ പറഞ്ഞു. ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ
സമാപനസമ്മേളനത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പ്രചാരത്തിലുള്ള കള്ളനോട്ടുകള്‍ക്ക് തീവ്രവാദബന്ധമില്ലെന്നാണ്
എന്റെ പക്ഷം. ഈ നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യയിലല്ല. എവിടെനിന്നാണ്
കള്ളനോട്ടുകള്‍ വരുന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം.
ബംഗ്ലാദേശിലെ തൊഴിലാളികളിലൂടെയാണ് കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന്
അറിയാന്‍കഴിഞ്ഞു. ഇത്തരം കേസുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നും
അന്വേഷണം നടന്നു. ഇനിയും അന്വേഷണം നടക്കും. അത്രയേയുള്ളൂ കാര്യം -
ശ്രീവാസ്തവ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല