ന്യൂ ജേഴ്സിയിലെ മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ചടങ്ങില്‍ പുതിയ സുവനീര്‍ പ്രകാശനം ചെയ്തു.
അഭിവന്ദ്യ ഡോ :സഖറിയാസ് മാര്‍ അപ്രേം മെത്രാപോലീത്ത ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രൗഡഗംഭീരമായ പുതിയ ദേവാലയത്തില്‍ വരുവാന്‍ സാധിച്ചതില്‍ അത്യന്തം സന്തോഷം പ്രകടിപ്പിച്ച മെത്രാപോലീത്ത മനോഹരവും , വിദ്യാന പ്രധവുമായ പുതിയ സുവനീര്‍
പ്രകാശിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ഭാരവാഹികളെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
തൈബൂസോ എന്ന് നാമകരണം ചെയ്ത സുവനീരില്‍ വായനക്കാര്‍ക്ക് വിരുന്നൊരുക്കി ഒട്ടനവധി ലേഖനങ്ങളും , ഓര്‍ത്തഡോക്ള്‍സ് സഭയുടെ പള്ളികളുടെയും , അരമനകളുടെയും വിശദമായ വിവരശേഖരവും , സഭയുടെ അടുത്ത 30 വര്‍ഷത്തെ നോയമ്പ് ,പെരുന്നാള്‍ തീയതികള്‍ ഒക്കെ അണിനിരത്തിയിട്ടുണ്ട്.
പള്ളി വികാരി റവ:ഫാ. ബാബു കെ .മാത്യു സുവനീര്‍ പ്രകാശനം ചെയ്യുന്നത്തിനു പിന്നില്‍ നിതാന്തം പ്രവര്‍ത്തിച്ച കമ്മിറ്റിയിലെ ഓരോ അംഗത്തിനും പ്രത്യേകം നന്ദി രേഖപെടുത്തി.
ചീഫ് എഡിറ്റര്‍ എബി .കെ.തര്യന് , സെക്രട്ടറി ജോബി ജോണ്‍ , ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ്.പി.ചെറിയാന് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.