അക്രമിയെ നേരിട്ട ശ്രുതിക്ക് സിനിമാലോകത്തിന്റെ അഭിനന്ദനം
Published on 20 November, 2013
മുംബൈ: അക്രമിയെ അതിധീരമായയി നേരിട്ട ശ്രുതി ഹാസന് തമിഴ് സിനിമാലോകത്തിന്റെ
അഭിനന്ദനം. ഇന്നലെയാണ് ശ്രുതി ഹാസനു നേരെ വീട്ടില്‍ വെച്ച് ആക്രമണമുണ്ടായത്.
എന്നാല്‍ ശ്രുതിയുടെ ചെറുത്തുനില്‍പ്പിനൊടുവില്‍ അക്രമി കടന്നു കളഞ്ഞു. ബാന്ദ്രയിലെ
വീട്ടില്‍ രാവിലെ കോളിങ് ബെല്‍ കേട്ടു വാതില്‍ തുറന്നപ്പോള്‍ യുവാവ് ശ്രുതിയുടെ
കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ മനഃസാന്നിധ്യം വീണ്ടെടുത്ത് ശ്രുതി
ഇയാളെ നേരിട്ടു.
ഓടിപ്പോകാനുള്ള ശ്രമത്തിനിടെ ഇയാളുടെ കൈ വാതിലിനിടയില്‍
കുടുങ്ങുകയും ചെയ്തു. ശ്രുതിയുടെ ധീരതയെ സിനിമാ മേഖലയിലുള്ളവര്‍ അഭിനന്ദിച്ചു.
തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച ശ്രുതി ലക്ക് എന്ന ചിത്രത്തിലൂടെയാണു
ബോളിവുഡില്‍ എത്തിയത്. സമീപകാലത്തിറങ്ങിയ രാമയ്യ വസ്താവയ്യ എന്ന സിനിമയിലും
ശ്രദ്ധേയ വേഷം ചെയ്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല