തമിഴിലെ സൂപ്പര്‍ നടന് ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന് നടി പൂജ പറഞ്ഞു. ഒരു
ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന്
പറഞ്ഞത്.
ആര്യ തന്നോട് പ്രണയം പറഞ്ഞാല്‍ അത് തന്റെ അവസാനത്തെ
പ്രണയമാകുമെന്ന് പൂജ പറഞ്ഞു. ഒന്നിച്ച് നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍
ആര്യയെ അടുത്തറിയാം. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ കുറിച്ചും ബോധ്യമുണ്ട്. അങ്ങനെയുള്ള
അദ്ദേഹം വിവാഹം ആലോചിച്ചാല്‍ എന്തിന് വേണ്ടെന്ന് പറയണം. അദ്ദേഹം പ്രണയം പറഞ്ഞാല്‍
അത് എന്റെ ജീവിതത്തിലെ അവസാനത്തെ പ്രണയമായിരിക്കുമെന്നും പ്രണയിക്കുമ്പോള്‍
ഹൃദയമുള്ളവനെതന്നെ വേണമെന്നും പൂജ പറഞ്ഞു.
പന്തയക്കോഴി എന്ന ചിത്രത്തില്‍
നരേന്റെ നായികയായി മലയാളത്തിലും പൂജ അഭിനയിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല