മണിപ്പൂരില്‍ ഇരട്ടസ്ഫോടനം: ആറു പേര്‍ക്ക് പരിക്ക്
Published on 27 October, 2011
ഇംഫാല്‍ : മണിപ്പൂരിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇംഫാലില്‍ ഒരു മാര്‍ക്കറ്റ് കോംപ്ലക്സിലാണ്
സ്ഫോടനങ്ങള്‍ ഉണ്ടായത്.
ആദ്യം ഒരു ബാങ്കിന് സമീപത്തും പത്ത്
മിനിറ്റിനുള്ളില്‍ ഒരു കടയ്ക്ക് സമീപത്തുമാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരു പന്ത്രണ്ട് വയസ്സുകാരനും ഉള്‍പ്പെടും. ആരുടെയും
പരിക്ക് ഗുരുതരമല്ല. ഒരു സംഘടനയും ഇതുവരെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം
ഏറ്റെടുത്തിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല