ദുബായ്: ഗായകന് കെ.പി.ഉദയഭാനുവിനെ ദുബായിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു.
ശനിയാഴ്ച(29-10-2011) വൈകിട്ട് ആറ് മണിക്ക് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദയരാഗം പരിപാടിയിലാണ് ആദരിക്കുക.
ഉദയഭാനുവിനെ
കൂടാതെ ഗായകന് രാധാകൃഷ്ണന്, റോഷ്നി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സുരേഷ്,
എന്‍.വി.അജിത് പരിപാടി നിയന്ത്രിക്കും. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്:
റൂബിന് ഗോമസ്(050-4612123, 050-2714747).