റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 47ാമത് റാന്നിനിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2014 ജനുവരി 9 മുതല്‍ 12 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തുന്ന കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം 'ആത്മാവിനെ അനുസരിച്ചു നടപ്പിന്' (ഗലാത്യര്‍ : 5 :16) എന്നതാണ്.
വിവിധ ദിവസങ്ങളിലായി ഗാനശുശ്രൂഷ, കണ്വന്ഷന് പ്രസംഗങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈദിക സമ്മേളനം, സണ്ടേസ്കൂള്‍ ബാലസംഗമം, സുവിശേഷയോഗ സമ്മേളനം, വനിതാസമാജം സമ്മേളനം മുതലായവ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 9ാം തീയതി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്നതാണ്.
ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഫാ.വര്‍ഗീസ് വര്‍ഗീസ് മീനടം, ഫാ.ജോജി കെ.ജോയി, ഫാ.എബി ഫിലിപ്പ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തുന്നതാണ്. 10ാം തീയതി മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിലുളള പെണ്മയുടെ നന്മ റാലി റാന്നി എസ്.സി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും രാവിലെ 9ന് ആരംഭിച്ച് ഇട്ടിയപ്പാറ കണ്വന്ഷന് നഗറില്‍ സമ്മേളത്തോടുകൂടി സമാപിക്കുന്നതാണ്.
സമാപന ദിവസമായ ജനുവരി 12ന് ഞായറാഴ്ച ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റിസ് കെ.സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും.
ഫാ.ഷൈജു കുര്യന് (ജനറല്‍ കണ്‍വീനര്‍), ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ്, കെ.എ.എബ്രഹാം, അഡ്വ.അനില്‍ വര്‍ഗീസ്, ജേക്കബ് മാത്യു, ഡോ.എബ്രഹാം ഫിലിപ്പ്, എം.എസ്.തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.