ന്യൂഡല്‍ഹി: അഴിമതിയ്ക്കെതിരേ താന്‍
നാളെ മുതല്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയോ രാഷ്ട്രീയ
താല്പര്യങ്ങളോ ഇല്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ആരെയെങ്കിലും
ബുദ്ധിമുട്ടിക്കാനല്ല ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നിരാഹാരസമരം
നടത്തുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു. അനധികൃത മാര്‍ഗങ്ങളിലൂടെ കോടികളുടെ
സ്വത്തുസമ്പാദിച്ച ബാബ രാംദേവിന്റെ രാഷ്ട്രീയ പ്രവേശത്തിനു കളമൊരുക്കാനാണ്
കളളപ്പണത്തിനെതിരെയുളള നിരാഹാരനാടകമെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇദ്ദേഹത്തിന്
അമേരിക്ക, കാനഡ, ബ്രിട്ടന്, മൗറീഷ്യസ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ കോടികളുടെ
ആസ്തികളുണ്ട്.