പ്രശസ്ത സംവിധായകന് ബ്ലെസിയുടെ അടുത്ത ചിത്രത്തില്‍ നസ്രിയ നായികയാകുന്നു. ഫഹദ്
ഫാസില്‍ ആണ് നായകന്. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് ബ്ളെസി
ചിത്രം ഒരുക്കുന്നത്.
ബ്ളെസി സംവിധാനം ചെയ്ത പളുങ്കില്‍ ബാലതാരമായി
അഭിനയിച്ചുകൊണ്ടാണ് നസ്രിയ സിനിമാരംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്മാന്,
നിവിന്‍ പോളി തുടങ്ങി ന്യൂജനറേഷന് താരങ്ങളുടെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി
നായികാവേഷം കൈകാര്യം ചെയ്തിരുന്നു. ജീവ നായകനാവുന്ന തമിഴ് സിനിമയിലാണ് നസ്രിയ
ഉടന്‍ അഭിനയിക്കുക.