ജാതിപ്പേര് വിളിച്ച ജോര്‍ജിന്റെ നടപടി ആഭാസകരം: വി.എസ്
Published on 30 October, 2011
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച
ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ നടപടി ആഭാസകരമാണെന്ന് പ്രതിപക്ഷ
നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
ജാര്ജിനെതിരെ ശക്തമായ
നടപടിയെടുക്കണം. വനിതാ വാച്ച് ആന്റ് വാര്‍ഡിനെതിരായ പരാമര്‍ശവും ആഭാസജനകമാണെന്നും
പ്രതിപക്ഷനേതാവ് പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുകളിലൂടെ
വിതരണം ചെയ്യാന്‍ ശ്രമം നടക്കുകയാണ്. കൊച്ചി മെട്രോ പദ്ധതിയുടെ അക്കൗണ്ട്
മുഖ്യമന്ത്രിയുടെ ബന്ധു ജോലി ചെയ്യുന്ന ശാഖയിലാണ് തുടങ്ങിയതെന്നും വി.എസ്
കുറ്റപ്പെടുത്തി. കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സമ്മേളനം
ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല