ഡാലസ്: മദ്യപാനം മനുഷ ആയസ്സു നശിപ്പിക്കുമെന്ന ആശങ്ക വേണ്ട! പക്ഷെ മിതമായി
മദ്യപിക്കുന്നവര്‍ക്ക് മാത്രം സന്തോഷം ഏകുന്ന വാര്‍ത്തയാണിത്. 1824 പേരില്‍ രണ്ടു
പതിറ്റാണ്ടു ചാള്സ്ി ഹൊളാഹന്‍ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്
മദ്യപാനികള്‍ക്ക് ആശ്വാസം ഏകുന്ന ഈ വാര്‍ത്ത യുള്ളത്.അമേരിക്കയിലെ ടെക്സസ്
സര്‍വകകലാശാല മനഃശാസ്ത്രജ്ഞന് ചാള്‍സ് ഹൊളാഹന്‍ നേതൃത്വത്തില്‍ നടത്തിയ പഠനം
ശാസ്ത്ര ലോകത്ത് വലിയ വിവാദമുണ്ടാക്കി.
.പഠനത്തില്‍ പങ്കെടുത്തവരില്‍ 63%
പുരുഷന്മാരായിരുന്നു. പങ്കെുത്തവരില് 69% പേര് പഠനകാലയളവില്‍ മദ്യപാനം
പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. വലിയ മദ്യപാനികളായവരേക്കാള്‍ വളരെ നേരത്തെ ഇവര്‍
മരിച്ചു. മിതമായി മദ്യപിക്കുന്നവരില്‍ 41 ശതമാനമേ ഈ കാലയളവില്‍ മരിച്ചുള്ളു.
മദ്യപാന സ്വഭാവം, സാമൂഹിക പശ്ചാത്തലം, ആരോഗ്യ സ്ഥിതി തുടങ്ങിയവ പരിഗണിച്ചാണ്
പഠനത്തിനായി ആളുകളെ തിരഞ്ഞെടുത്തത്.
മിതമായ മദ്യപാനം ദീര്ഘായയുസ്
നല്‍കുമെന്ന സൂചനയാണ് പഠനം വ്യക്തമാക്കുന്നതെന്നു ചാള്സ്് ഹൊളാഹന്‍
അഭിപ്രായപ്പെട്ടു.