ഹിന്ദി നടനും ടെലിവിഷന്‍ അവതാരകനുമായ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു
Published on 28 December, 2013
ദുബായ്: മുതിര്‍ന്ന ഹിന്ദി നടനും ടെലിവിഷന്‍ അവതാരകനുമായ ഫാറൂഖ് ഷെയ്ഖ് (65)
അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചായിരുന്നു അന്ത്യം.
സത്യജിത് റേ സംവിധാനം ചെയ്ത ഷത്രഞ്ജ് കെ.ഖിലാഡി എന്ന
ചിത്രത്തിലൂടെയാണ് ഷെയ്ഖ് പ്രശസ്തനായത്. സായ് പരഞ്ജ്പേയുടെ ചഷ്മെ ബദൂര്‍
എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായി. ക്ളബ് 60 എന്ന ചിത്രത്തിലാണ് ഏറ്റവും
ഒടുവില്‍ അഭിനയിച്ചത്.
2010ല്‍ ലാഹോര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്
മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ അവാര്‍ഡ് ഫാറൂഖ് ഷെയ്ഖിന്
ലഭിച്ചിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം
മുംബയിലെത്തിച്ച് സംസ്കരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല