കൊച്ചി: ഭക്ഷ്യ,സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന് അന്ത്യാഞ്ജലി
അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എറണാകുളം ടൗണ്‍ഹാളില്‍ എത്തി. ആംബുലന്‍സില്‍
വിലാപയാത്രയായി രാവിലെ 10.50 ഓടെയാണ് മൃതദേഹം എത്തിച്ചത്.
നാളെ രാവിലെ 10
മണിക്ക് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ്മേരീസ് യാക്കോബായ പള്ളിയില്‍ ആണു
സംസ്കാരം. പിറവത്തേക്കു കൊണ്ടു പോകുന്ന വഴി വൈറ്റിലയിലും തൃപ്പൂണിത്തുറയിലും
അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ധനമന്ത്രി
കെ.എം.മാണി, ജോസ് കെ.മാണി എംപി, എക്സൈസ് മന്ത്രി കെ.ബാബു തുടങ്ങിയവര്‍ രാവിലെ
തന്നെ ടൗണ്‍ ഹാളിലെത്തി. മറ്റു മന്ത്രിമാരും എംഎല്‍മാരും പിന്നീട്
എത്തിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു പുറമെ സാമൂഹിക, മമ്മൂട്ടി
ഉള്‍പ്പടെയുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്
അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. കൊച്ചി മേയര്‍ ടോണി ചമ്മിണി
നഗരസഭയ്ക്കു വേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.