ബിഹാറില്‍ തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
Published on 01 November, 2011
പാറ്റ്ന: ബിഹാറില്‍ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ മാവോയിസ്റ്റുകള്‍
തട്ടിക്കൊണ്ടുപോയി. ജാമൂയി ജില്ലയിലെ ബാല്ത്തറ ഗ്രാമത്തില്‍ 14 പേരെ
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. പ്രദേശത്ത് പാലം
നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന 11 തൊഴിലാളികളെയും മറ്റ് മൂന്ന് പേരെയുമാണ്
തട്ടിക്കൊണ്ടുപോയത്. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റിരുന്ന കമ്പനി
മാവോയിസ്റ്റുകള്‍ക്ക് പണം നല്കാന് തയാറാകാത്തതാണ് തട്ടിക്കൊണ്ടുപോകലിന്
കാരണമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല