ചെന്നൈ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദവിയില്‍
തുടരുന്നതിന് കോടതി വിലക്ക്. നവംബര്‍ 28 വരെയാണ് ശ്രീനാരായണ ധര്‍മവേദിയുടെ
ഹര്‍ജിയില്‍ കോടതി വിധി. ചെന്നൈയിലെ ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി കെ.
കരുണാകരന് നല്കിയ ഹരജിയില്‍ ചെന്നൈ 16ാമത് അസിസ്റ്റന്റ് സിറ്റി സിവില്‍
കോടതിയാണ് ഇന്ജങ്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്. ചെന്നൈ എസ്.എന്‍.ഡി.പി
യൂനിയന്‍െറ സ്വത്തുക്കള്‍ വെള്ളാപ്പള്ളിയോ യൂണിയന് അഡ്മിനിസ്ട്രേറ്ററോ
ക്രയവിക്രയം ചെയ്യുന്നതും ഇടക്കാല ഉത്തരവില്‍
സ്റ്റേചെയ്തിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ്, ജനറല്‍
സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സംഘടനാ ചട്ടങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ്
നടത്തിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസ് വീണ്ടും നവംബര്‍ 28ന്
വിചാരണക്കെടുക്കും.