Image

കള്ളപ്പണം പോകുന്ന വഴികള്‍ - 2 (ലേഖനം- അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 13 January, 2014
കള്ളപ്പണം പോകുന്ന വഴികള്‍ - 2 (ലേഖനം- അനില്‍ പെണ്ണുക്കര)

കണക്കുകള്‍ മില്യന്‍ ഡോളറില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ വെള്ളക്കടലാസില്‍

സര്‍ക്കാരിന് നല്‍കുന്ന കണക്കുകളില്‍ ഉള്‍പ്പെടാത്ത നികുതി വെട്ടിച്ച പണമാണ് കള്ളപ്പണമെന്ന് അിറയപ്പെടുന്നത്. ഇന്ത്യയ്ക്കകത്ത് കറങ്ങി നടക്കുന്ന ഭീമമായ കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇങ്ങനെ വിദേശത്തേക്ക് ഒഴുകുന്നത്. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലെ നിക്ഷേപസൗകര്യങ്ങളിലേക്ക് അനധികൃതമായി ഒഴുകുന്നത് രാജ്യത്തിന്റെ തന്നെ സമ്പത്താണ്.വിദൈശ രാജ്യങ്ങളിലെ ബാങ്കുകളിലും അവിടുത്തെ ബിസിനസ്സുകളിലും കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ആദായ നികുതി ഒടുക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇങ്ങനെ ആദായ നികുതി വെട്ടിച്ച് നടത്തുന്ന നിക്ഷേപകന്‍ രാജ്യത്ത് നിലവിലുള്ള വിദേശനാണയ വിനിമയ നിയമവും മറ്റ് ബന്ധപ്പെട്ട നിയമങ്ങളും ലംഘിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അത്  നിയമവിരുദ്ധമായ ഒന്നാണ്.

ഇങ്ങനെ കൊള്ളയടിച്ച് സൂക്ഷിക്കുന്ന പണം ചെറിയ തുകയല്ല. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുമായിരുന്ന സമ്പത്താണ്  ഇങ്ങനെ വിദേശബാങ്കുകളില്‍ കുന്നു കൂടിക്കിടക്കുന്നത്. അനധികൃതമായി ഇങ്ങനെ ഒഴുകിപ്പോയ പണത്തിന്റെ വ്യാപ്തി, വെട്ടിച്ചുരുക്കിയ നികുതിയുടെ അളവ്, നികുതി ദായകരും നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന നികുതിത്തുക ഇതൊക്കെ അമ്പരപ്പിക്കുംവിധം വലുതാണ്. ഇങ്ങനെയുള്ള ആനുകൂല്യങ്ങളും പഴുതുകളും കാരണം ചോര്‍ന്നുപോകുന്ന നികുതിപ്പണം മില്യന്‍ ഡോളര്‍ വരും. ഇതൊക്കെ ഫലപ്രദമായി സംഭരിച്ചാല്‍ , ജനക്ഷേമം പരിപാടികള്‍ക്ക് ഫണ്ട് ഇല്ല എന്ന ഗവണ്‍മെന്റിന്റെ ഒഴിവുകഴിവുകള്‍ക്ക് പോംവഴിയാകും ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് വില കൂട്ടിയിടുകയും കയറ്റുമതി ചരക്കുകള്‍ക്ക് വില കുറച്ചിടുകയും ചെയ്തുകൊണ്ട് നികുതി വെട്ടിപ്പ് നടത്തുകയും അങ്ങനെ ലഭിക്കുന്ന പണം വിദേശങ്ങളില്‍ നിക്ഷേപിക്കുകയുമാണ് നാടിന്റെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നതിന്റെ ഒരു മാര്‍ഗം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങലിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതാണ് മറ്റൊരു മാര്‍ഗം.

പ്രത്യക്ഷ വിദേശ നിക്ഷേപം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നതുപോലെ തന്നെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും പോകുന്നുണ്ട്. 2009 -ല്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷനിക്ഷേപം 2700 കോടി ഡോളറിന്റെതാണെങ്കില്‍ ഇന്ത്യയില്‍ വിദേശങ്ങളിലേക്ക് ഒഴുകിയത് 1200 കോടി ഡോളറിലേന്റേതാണ്.

(തുടരും)

നാളെ എത്രത്തോളം നിക്ഷേപം ?
കൃത്യകണക്ക് ലഭിക്കാത്ത കള്ളപ്പണം




കള്ളപ്പണം പോകുന്ന വഴികള്‍ - 2 (ലേഖനം- അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക