സാന്‍ അന്റണിയോ-മെഡിനാവാലി ഹൈസ്ക്കൂള്
ഗ്രാഡുവേഷന് ചടങ്ങുകളില്‍ പ്രാര്‍ത്ഥന തടഞ്ഞുകൊണ്ടുള്ള ഉത്തരവ്
യു.എസ്.സര്‍ക്യൂട്ട്കോര്‍ട്ട് നീക്കം ചെയ്തു. മെഡിനാവാലി ഹൈസ്ക്കൂള്
വലിഡിക്ടോറിയന്‍ വിദ്യാര്‍ത്ഥി ഏജലഹിഡന്ബ്രാന്ഡ് സമര്‍പ്പിച്ച ഒരു
അപ്പീലിലാണ് ഈ വിധി.
പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരെ വ്യാപക പ്രതിഷേധം
ഉയര്‍ന്നിരുന്നു. ടെക്സസ്സ് അറ്റോര്‍ണി ജനറള്‍ ഈ വിധിക്കെതിരെ
സമര്‍പ്പിച്ച അപ്പീലിനാവശ്യമായ നിയമോപദേശം നല്‍കിയിരുന്നു.
ജൂണ്‍ നാലിനാണ് ഗ്രാഡുവേഷന് ചടങ്ങുകള്‍ നടക്കുന്നത്. ജൂണ്‍ 3 ന്
വെള്ളിയാഴ്ച വൈകീട്ടാണ് പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള ഫെഡറല്‍ ജഡ്ജിയുടെ
ഉത്തരവ് സര്‍ക്യൂട്ട്കോര്‍ട്ട് നീക്കം ചെയതത്.
ഈ വിധിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അമേരിക്കയിലെ സുപ്രധാന മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിന് ഈ വിധി സഹായകരമാണ്. ഏജലഹിഡന്ബ്രാന്ഡ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല