മുംബൈ: സമഗ്ര ലോക്പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസ്സാരെയുടെ സമരത്തെ
ജനങ്ങള്‍ പിന്തുണയ്ക്കുന്നത് കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയാണെന്ന് ശശി തരൂര്‍
എംപി വ്യക്തമാക്കി. ഭരണകാര്യത്തില്‍ ഒരു മേല്നോട്ടസംവിധാനമാണു ജന്‍ലോക്പാല്‍
ബില്‍. അന്വേഷണം നടത്താനും പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനുമുള്ള
അധികാരമാണു സമഗ്ര ലോക്പാലിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് തെറ്റായ
കരങ്ങളിലെത്തിയാല്‍ അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കു വിപരീതഫലമാകും ഉണ്ടാകുക.
ഹസാരെ ലക്ഷ്യമാക്കുന്ന സംവിധാനം അടിച്ചമര്‍ത്തലിനുള്ള ഉപകരണമാകാനുള്ള
സാധ്യതയേറെയാണ്.ജന്‍ലോക്പാല്‍ ബില്‍ ചെറിയ അഴിമതികള്‍ പരിഹരിക്കാന്‍
സഹായകമാകില്ല. എല്ലാ ആശുപത്രികളിലും ലോക്പാല്‍ രൂപീകരിക്കാനുമാവില്ല. അദ്ദേഹം
പറഞ്ഞു.
മുംബൈ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍
സാഹിത്യസംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തരൂര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല