ഒക്കലഹോമ: മറുനാട്ടിലും സ്വര്‍ണ്ണം വിളയിക്കുന്ന മലയാളി എന്ന ഖ്യാതി നേടിയ
ബെന്നിച്ചന് അറയ്ക്കലിന്, ഒക്കലഹോമ മലയാളി അസ്സോസ്സിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ്
നല്കി ആദരിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബെന്നിച്ചന് ഈ അവാര്‍ഡ്
നേടുന്നത്.
നാല്‍പ്പതിലേറെ പച്ചക്കറികളും പത്തിലേറെ പഴവര്ക്ഷങ്ങളും
യൂക്കോവിലെ വീടിനു ചുറ്റുമായി കൃഷിചെയ്ത് കൃഷിയില്‍ അത്ഭുതങ്ങള്‍
സൃഷ്ടിക്കുകയാണ് സൈനികനായിരുന്ന ഈ അമേരിക്കന്‍ മലയാളി.
എറണാകുളം
ജില്ലയില്‍ പിറവത്തിനടുത്ത് ഓണക്കൂറില്‍ പുരാതന കര്‍ഷക കുടുംബത്തില്‍ ജനിച്ച
ബെന്നിച്ചന്, പാരമ്പര്യമായി ലഭിച്ച കൃഷി വൈഭവം, മറുനാട്ടിലെത്തിയിട്ടും കൈമോശം
വരുത്താതെ നൂറുമേനി ഫലം കൊയ്തെടുക്കുന്നു.
വിളവുകളും ഫലങ്ങളും
സ്നേഹിതര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി, പങ്കുവെച്ച് കൊടുക്കുന്നതില്‍ ആനന്ദം
കണ്ടെത്തുകയും മാതൃകയാവുകയുമാണ് ഈ നല്ല അയല്ക്കാരന്.
ഭാര്യ സിനിയും
മക്കള്‍ ജോയലും നോയലും ഈ വിജയത്തില്‍ സര്‍വ്വവിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്ന്
ബെന്നിച്ചന് പറയുമ്പാള്‍, മുഖത്ത് അഭിമാനത്തിന്റെ തിരയിളക്കം.
Benny
-405-577-6456/cell 405-922-21117 Email : bensijono@yahoo.com