ന്യൂയോര്‍ക്ക്: മലയാള സിനിമയില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച് ദൃശ്യാനുഭവങ്ങളില്‍
കയ്യൊപ്പ് ചാര്‍ത്തിയ ചലച്ചിത്ര പ്രതിഭ രഞ്ജിത് അമേരിക്കയിലെത്തി. മലയാളംപത്രം
സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന രഞ്ജിത് ഫിലിം ഫെസ്റ്റിവലില്‍
പങ്കെടുക്കുവാനാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
ഇന്ന് (വെള്ളിയാഴ്ച)
വൈകിട്ട് 6.30ന് ഫ്ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ഫാ. തദേവൂസ്
അരവിന്ദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. നടന് തമ്പി ആന്റണി
ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ്സ്
എന്ന സിനിമ പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലേരി മാണിക്യം,
കേരളാ കഫേ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഞായറാഴ്ച 3.30ന്
റോക്ലാന്‍ഡ് കൗണ്ടിയില്‍ ക്നാനായ സെന്ററില്‍ കയ്യൊപ്പ് എന്ന ചിത്രം
പ്രദര്‍ശിപ്പിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ അമേരിക്കന്‍
മലയാളികളുടെ സാംസ്കാരിക നായകന് ഡോ. എം.വി. പിള്ള ആശംസകള്‍ നേരും. സരിഗ
മ്യൂസിക്കല്‍ ടീമിന്റെ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയുള്ള ഗാനമേളയും
ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല സിനിമാ ഗാനങ്ങളുമായാണ് സരിഗ
എത്തുന്നത്. എല്ലാ ദിവസവും സിനിമാ പ്രദര്‍ശനത്തെ തുടര്‍ന്ന് രഞ്ജിത്തുമായി
നേരിട്ടു സംസാരിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകന്‍ ജേക്കബ്
റോയി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് റോയി: 914 841 1567,
സിബി ഡേവിഡ്: 917 353 1379