വാഷിംഗ്ടണ്‍: 2011 നവംബര്‍ 11-ന് സെമി
ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് പന്ത്രണ്ട് തവണ വൈറ്റ് ഹൗസിനു നേരെ
വെടിയുതിര്‍ത്ത ഐഡഹോയില്‍ നിന്നുള്ള 24-കാരന് ഒര്ട്ടേഗെ ഹെര്‍ണാണ്ടസിനെ
25 വര്‍ഷത്തെ തടവിന് മാര്‍ച്ച് 31-ന് തിങ്കളാഴ്ച കോടതി ശിക്ഷിച്ചു.
പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കാന്‍
ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചാര്‍ജ് ചെയ്തിരുന്നത്.
100,000 ഡോളറിന്റെ നാശനഷ്ടമാണ് കെട്ടിടത്തിന് സംഭവിച്ചതെന്ന്
പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
സംഭവം നടക്കുമ്പോള്‍ പ്രസിഡന്റും, മിഷേലും കാലിഫോര്‍ണിയയിലായിരുന്നു.
വെടിവെയ്പിനുശേഷം അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രതിയെ പെന്‍സില്‍വാനിയയില്‍
വെച്ച് പിടികൂടുന്നത്.
ലോകാവസാനം സമീപിച്ചുവെന്ന തെറ്റായ വിശ്വാസവും, മാനസീക സമ്മര്‍ദ്ദവുമാണ്
പ്രതിയെ വെടിവെയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്ന പ്രതിഭാഗം വക്കീലിന്റെ
വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി ചെയ്ത കുറ്റം വളരെ ഗൗരവമായി
കണക്കാക്കേണ്ടതാണെന്ന് ജഡ്ജി റോസ് മേരി വിധിന്യായത്തില്‍ സൂചിപ്പിച്ചു.
ഇരുപത്തിയേഴര വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ജോര്‍ജ് വര്‍ഗീസ്
ആവശ്യപ്പെട്ടതെങ്കിലും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.
The photos you published alongwith this article is wrong. This person is Alex Hirbal who was arrested yesterday for Pennsylvania high school stabbing.
Please pay attention !.