കോഴിക്കോട്: എം.എല്‍.എമാര്‍ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്
നടത്തുന്ന പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പി.സി.ജോര്‍ജിന്റെ
പ്രസ്താവന അതിരുവിടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഇരുവരും
തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന് പുരസ്കാരം നേടിയ എം.ടി വാസുദേവന്‍
നായരെ കാണാനെത്തിയതായിരുന്നു പിണറായി. അദ്ദേഹത്തോടൊപ്പം കേന്ദ്രകമ്മിറ്റി
അംഗം എം.എ.ബേബി, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്, പുരുഷന്
കടലുണ്ടി എം.എല്‍.എ എന്നിവരുമുണ്ടായിരുന്നു.