108 ല്‍ പരം ഭാര പുണ്യക്ഷേത്രസന്ദര്ശന ചൈതന്യവുമായി ഉണ്ണികൃഷ്ണന്റെ കമനീയ വിഗ്രഹം നവംബര്‍ 10ന് ഡാളസ്സിലെ കേരളാ ഹിന്ദു സൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭാരതത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ ഗുരുവായൂര്‍ , മൂകാംബിക, ശ്രീ പത്ഭനാഭസ്വാമി, ഹിമാലത്തിലെ ബദരീനാഥ്, ഡല്‍ഹിയിലെ വൃന്ദാവന്‍ ഗുജറാത്തിലെ ദ്വാരക, മുബൈ മഹാലക്ഷ്മി, സിദ്ധിവിനായക കൂടാതെ മറ്റനേകം പ്രമുഖ ക്ഷേത്രങ്ങളിലെ പൂജകളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും സഞ്ചരിച്ച അതേ ഉണ്ണിക്കണ്ണന് ആണ് അമേരിക്കന്‍ മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് പതിനായിരക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയിലൂടെ ശക്തിയാര്‍ജ്ജിച്ച ഈ വിഗ്രഹ ദര്‍ശനം കൊണ്ട്, ഭാരതത്തിലെ 108 ക്ഷേത്രദര്‍ശനത്തിലൂടെ ലഭിക്കുന്ന അനുഗ്രഹം ലഭിക്കുന്നതാണ്.
ഭാഗവത സാമ്രാട്ട് പെരുമ്പള്ളി കേശവന് നമ്പൂതിരി, ശ്രീ തത്തനപ്പിള്ളി കൃഷ്ണ അയ്യര്‍ , ശ്രീ മുല്ലമംഗലം ശ്രീ വിക്രമന് നമ്പൂതിരി ശ്രീ. പെരുമ്പള്ളി ഭാവദാസന് നമ്പൂതിരി എന്നിവരാണ്. വിഗ്രഹത്തോടൊപ്പം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.
ഡിസംബര്‍ 3ന് ഒരുക്കുന്ന വമ്പിച്ച സ്വീകരണ പരിപാടിയിലും, ദീപാരാധനയിലും പങ്കുചേര്‍ന്ന്, ഒരു പുരുഷായുസ്സില്‍ മാത്രം ലഭിച്ചേക്കാവുന്ന ഈ പ്രഥമ പുണ്യദര്‍ശനം നേടുവാന്‍ എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് കെ.എച്ച്.എസ് പ്രസിഡന്റ് ശ്രീ കേശവന് നായരും, ട്രസ്റ്റി ചെയര്‍ ശ്രീ രാമചന്ദ്രന് നായരും അഭ്യര്‍ത്ഥിക്കുന്നു.