സുക്കോട്ടി പാര്‍ക്ക് ഒഴിപ്പിക്കുന്നു; പ്രക്ഷോഭകരെ നീക്കി
Published on 15 November, 2011
ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു
മാസമായി ലോവര്‍ മാന്ഹട്ടിനിലെ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന
പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു തുടങ്ങി. പോലീസ് നിര്‍ദേശം ലംഘിച്ച് സ്വയം
ഒഴിഞ്ഞുപോകാന്‍ തയാറാകാത്തവരെ പോലീസ് അറസ്റ്റു ചോയ്തു നീക്കി.
ഇന്ന്
രാവിലെയാണ് സുക്കോട്ടി പാര്‍ക് ഒഴിയണമെന്ന് പ്രക്ഷോഭകരോട് പോലീസ്
നിര്‍ദേശിച്ചത്. ക്ലീനിംഗ് ജോലികള്‍ക്കുവേണ്ടിയാണ് പാര്‍ക് ഒഴിയാന്‍
ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതിനുശേഷം പ്രക്ഷോഭകര്‍ക്ക് തിരിച്ചെത്താമെന്നും
എന്നാല്‍ തിരിച്ചുവരുമ്പോള്‍ സ്ലീപ്പിംഗ് ബാഗുകളോ ടെന്റുകളോ കൊണ്ടുവരരുതെന്നും
പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നിര്‍ദേശം ലഭിച്ചതോടെ പലരും
പാര്‍ക്കില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോവാന്‍ തയാറായി. ഒഴിഞ്ഞുപോകാന്‍
കൂട്ടാക്കത്തവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു
നീക്കി.
സുക്കോട്ടി പാര്‍ക്കില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍
ഗുരുതരമായ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നതിനാലാണ് പ്രക്ഷോഭകരോട്
തല്ക്കാലം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോലീസ്
വക്താവ് പോള്‍ ബ്രൗണി പറഞ്ഞു. അതേസമയം രണ്ടു മാസം നീണ്ട വാള് സ്ട്രീറ്റ്
പ്രക്ഷോഭത്തിന് വ്യാഴാഴ്ച വന്‍ പ്രകടനം നടത്തി പരിസമാപ്തി കുറിക്കാന്‍
പ്രക്ഷോഭകര്‍ ആലോചിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ചെയ്തു.
സുക്കോട്ടിപാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകരില്‍ പലരും
നിയമലംഘനം നടത്താനായി എത്തിയവരാണെന്നും ക്രിമിനലുകള്‍ക്ക് സുരക്ഷിത താവളമായി
സുക്കോട്ടി പാര്‍ക്ക് മാറിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ ബ്ലൂംബര്‍ഗ്
രാവിലെ പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല